നവവത്സരാശംസകള്‍

Tuesday 19 August 2014

                                                   
 അഞ്ജലി  2b
കുട്ടികളുടെ  ചിത്രങ്ങള്‍                                    ഗായത്രി   2b
     വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം   ശ്രീ നിര്‍മല്‍ കുമാര്‍ നിര്‍വഹിച്ചു

Tuesday 12 August 2014

          ദേശഭക്തി ഗാനങ്ങള്‍

ഭാരതനാടിന്‍ മാനം  കാക്കും
ധീരജവാന്മാരെ  ഈ
സ്വതന്ത്ര്യപുലര്‍ വേളയില്‍ ഞങ്ങള്‍
പാടുന്നൊരു  ഗീതം.
നാടിന്നുവേണ്ടി ജീവന്‍ നല്‍കിയ
ധീര ജവാന്മാരെ ഈ
സ്വതന്ത്ര്യപുലര്‍വേളയില്‍ നിത്യം
ഞങ്ങള്‍ സ്മരിക്കുന്നു .
ആയിരമായിരം വീരോജ്വലമാം
ഗാഥകള്‍ പാടിയ നാടാണ് ഇത് .
സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ
സേനനികളുടെ നാടാണ്.
ഭാരതനാടിന്‍ മൂവര്‍ണ്ണക്കൊടി
വാനിലുയര്‍ന്ന്‍ പറക്കുമ്പോള്‍
പാടുന്നു നാം  കാത്തിടും അമ്മയെ
 ജീവന്‍ പൊലിയുന്നതുവരെയും

ലളിതാംബിക.എ
 ടീച്ചര്‍    2b

(സ്വാതന്ത്ര്യ ദിനത്തിന്  കുട്ടികള്‍ക്ക് 
പാടാന്‍ വേണ്ടി രചിച്ചത് )

Monday 31 March 2014

സാക്ഷരം ക്ലാസ്സുകളില്‍ പങ്കെടുത്ത കുട്ടികള്‍ക്കായി 21/4/2014ന് ഒരു ക്യാമ്പ് നടത്താന്‍ തീരുമാനിച്ചു .കൂടാതെ അവധിക്കാലത്ത്‌ അവര്‍ ചെയ്യേണ്ട ചില പ്രവര്‍ത്തനങ്ങള്‍ എന്താണെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി .കുട്ടികള്‍ക്കും വേണ്ട നിര്‍ദേശ ങ്ങള്‍ നല്‍കി .
വിദ്യാഗിരി സ്കൂളിലെ ഈ വര്‍ഷത്തെ മികവുല്സവം 31/3/2014 ന് നടത്തി .പ്രതീക്ഷിച്ച്ചതിനെക്കളും രക്ഷിതാക്കള്‍ പങ്കെടുത്തു .രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണം ആയിരുന്നു .എല്ലാ ക്ലാസ്സുകളിലും ഈ വര്‍ഷത്തെ മികച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്സനം ഉണ്ടായിരുന്നു .ഉച്ചയ്ക്ക് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണം നല്‍കി .പി .ടി .എ . യുടെ വക പായസം ഉണ്ടായിരുന്നു

Thursday 6 March 2014

സാക്ഷരം ക്ലാസ്സുകള്‍ അന്‍പതാം ദിവസം പിന്നിട്ടു .നാളെ 7/3/2014നു അവസാന ഘട്ട വിലയിരുത്തല്‍ .പകുതിയിലേറെ കുട്ടികള്‍ക്കും പുരോഗതി കാണുന്നുണ്ട് .

Tuesday 4 March 2014

വിദ്യാഗിരി സ്ക്കൂളില്‍ നിന്നും 24/2/2014നു എറണാകുളം വിനോദയാത്ര പോയി .രണ്ടു ദിവസത്തെ പരിപാടി ആയിരുന്നു .27/2/2014നു തിരിച്ചെത്തി .കൊച്ചി ,വീഗലണ്ട് ,തുടങ്ങിയ സ്ഥലങ്ങളില്‍ പോയി .